പുതുക്കാട് യുവാവിന്റെ മരണം കാട്ടുപന്നിക്കു വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി: മൂന്നു പേര് കസ്റ്റഡിയില്‍
യുവാവ് മരിച്ചുകിടന്ന സ്ഥലത്തിന് രണ്ടുകിലോമീറ്റര്‍ അപ്പുറത്തുവെച്ചാണ് ഷോക്കേറ്റിട്ടുള്ളത്.
പാലക്കാട്: വടക്കഞ്ചേരി പുതുക്കാടിന് സമീപം യുവാവിന്റെ ജഡം റബര്‍തോട്ടത്തില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. പുതുക്കോട് അപ്പക്കാട് യാക്കൂബ് മകന് അജ്മല്‍ (21) ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്. പാട്ടോലക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസമാണ് അജ്മലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മരണം ഷോക്കേറ്റതു മാലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കാട്ടുപന്നിക്കു വെച്ച വൈദ്യുത കെണിയില്‍ കുടുങ്ങിയാണ് യുവാവ് മരിച്ചതെന്നാണ് വിവരം. യുവാവ് മരിച്ചുകിടന്ന സ്ഥലത്തിന് രണ്ടുകിലോമീറ്റര്‍ അപ്പുറത്തുവെച്ചാണ് ഷോക്കേറ്റിട്ടുള്ളത്. കാട്ടുപന്നി കെണിയില്‍ കുടുങ്ങിയോ എന്നറിയാന്‍ കെണിയൊരുക്കിയവര്‍ സ്ഥലത്തെത്തിയപ്പോഴാണ് യുവാവ് മരിച്ചുകിടക്കുന്നത് കണ്ടത്. അജ്മലിന്റെ മൃതദേഹം കണ്ടതോടെ അവിടെ അവിടെ നിന്നും മാറ്റി ദൂരെയുള്ള റബര്‍ തോട്ടത്തിലെത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയതായും സൂചനയുണ്ട്.