പഞ്ചിങ് നിര്‍ത്തണം, ഹാജര്‍ നില 50% ആക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍

Update: 2022-01-24 12:06 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചിങ് നിര്‍ത്തിവയ്ക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍. ഈ ആവശ്യം ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

സെക്രട്ടേറിയേറ്റില്‍ 40% ജീവനക്കാരും കൊവിഡ് ബാധിതരാണ്. പഞ്ചിങ് നിര്‍ത്തണം. 50% ഹാജരാക്കണം. മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച അവധി നല്‍കുക. സെക്രട്ടേറിയറ്റ് സെക്ഷനുകള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള അതീവ ഗുരതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു.


Tags:    

Similar News