പഞ്ചാബ്: അമരീന്ദര്‍ സിങ്ങുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി

Update: 2021-10-20 11:53 GMT

ഛണ്ഡീഗഢ്: അമരീന്ദര്‍ സിങ്ങുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി പഞ്ചാബ് ഘടകം. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്ന അമരീന്ദറിന്റെ പ്രസ്താവന പുറത്തുവന്ന് തൊട്ടുപിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.

ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങുമായി സഖ്യത്തിന് ഞങ്ങള്‍ തയ്യാറാണ്-ബിജെപി സംസ്ഥാന ഇന്‍ചാര്‍ജ് ദുഷ്യന്ത് ഗൗതം പറഞ്ഞു.

ഞങ്ങളുടെ വാതിലുകള്‍ തുറന്നുകിടക്കുന്നു. എങ്കിലും അവസാന തീരുമാനം പാര്‍ലമെന്ററി ബോര്‍ഡാണ് എടുക്കേണ്ടത്- അദ്ദേഹം പറഞ്ഞു.

ദേശീയവാദികളായ ഏത് ശക്തികളായും സഖ്യത്തിന് തങ്ങള്‍ തയ്യാറാണെന്നും ദേശീയ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കര്‍ഷക സമരം അവസാനിക്കുകയാണെങ്കില്‍ താന്‍ ബിജെപിയുമായി സീറ്റ് ധാരണക്ക് തയ്യാറാവുമെന്നും അമരീന്ദര്‍ പറഞ്ഞു. ബിജെപിയില്‍ നേരിട്ട് ചേരുമെന്ന അഭ്യൂഹം അദ്ദേഹം നേരത്തെ തള്ളിയിരുന്നു.

Tags:    

Similar News