പഞ്ചാബ്: ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ടെലി വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുമെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് നിയമസഭാ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ടെലി വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മല്‍സരം മുറുകിയ സാഹചര്യത്തിലാണ് അസാധാരണ പരിഹാരവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്.
വോട്ട് ചെയ്യാനുളള ഫോണ്‍ നമ്പറും പുറത്തുവിട്ടു. 7074870748 ഫോണിലേക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.
ഈ ഫോണ്‍ നമ്പര്‍ നിലവില്‍ സന്ദര്‍ശക പ്രവാഹം കൊണ്ട് ജാമായിരിക്കുകയാണെന്ന് എഎപി ട്വീറ്റ് ചെയ്തു.
ജനുവരി 17ാം തിയ്യതി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ടെലി വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
'ഇതാദ്യമായാണ് ഒരു പാര്‍ട്ടി സ്വന്തം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുന്നത് ഇതാദ്യമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.
'പഞ്ചാബിലെ ജനങ്ങള്‍ക്ക് 7074870748 എന്ന നമ്പരില്‍ വിളിക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ എസ്എംഎസ് ചെയ്യുകയോ ചെയ്യാം. ഇഷ്ടപ്പെട്ട പേരുകള്‍ നിര്‍ദേശിക്കാം. ഫോണ്‍ നമ്പര്‍ ജനുവരി 17 ന് വൈകുന്നേരം 5 മണി വരെ ആക്റ്റീവായിരിക്കും. പ്രതികരണങ്ങള്‍ പരിശോധിച്ച് ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കും'- കെജ്രിവാള്‍ പറഞ്ഞു. ഇതിന്റെ ഒരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
പുതിയ തീരുമാനം എഎപി എംപി ഭഗ് വന്ത് മാന് തിരിച്ചടിയായാണ് കണക്കാക്കുന്നത്. ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ശ്രമം നേരത്തെ തുടങ്ങിയ നേതാവണ് അദ്ദേഹം. ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രജേവാളാണ് മറ്റൊരു സാധ്യതയുളള നേതാവ്.
2017 തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മുന്നിലെത്തിയിരുന്നു. എഎപിക്ക് 20 സീറ്റ് ലഭിച്ചു. അകാലിദളിന് 15ഉം ബിജെപിക്ക് 3ഉം സീറ്റ് ലഭിച്ചു.