പുണ്യ കോട്ടണ്‍ ബാഗ് നിര്‍മാണ യൂനിറ്റ് പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന് സൗജന്യമായി മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി

ഗ്രാമപ്പഞ്ചായത്തിന് ആവശ്യമായ മുഴുവന്‍ മാസ്‌കുകളും തുണി ലഭ്യമാക്കിയാല്‍ സൗജന്യമായി നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് കൂട്ടായ്മ അറിയിച്ചു.

Update: 2020-04-23 13:20 GMT

മാള: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന് സൗജന്യമായി മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കി പുണ്യ കോട്ടണ്‍ ബാഗ് നിര്‍മാണ യൂനിറ്റ് മാതൃകയായി.

പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള സേവന കുടുംബശ്രീ അംഗങ്ങളായ ബിനി പ്രേമാനന്ദന്‍, രമ്യ ദിനേശ്, റീന അനില്‍കുമാര്‍, സിജി ജഗദീഷ്, പ്രവീണ സജിത് എന്നിവരുടെ കൂട്ടായ്മയിലാണ് പുണ്യ കോട്ടണ്‍ ബാഗ് നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.

ഗ്രാമപ്പഞ്ചായത്തിന് ആവശ്യമായ മുഴുവന്‍ മാസ്‌കുകളും തുണി ലഭ്യമാക്കിയാല്‍ സൗജന്യമായി നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് കൂട്ടായ്മ അറിയിച്ചു.പുണ്യ കോട്ടണ്‍ ബാഗ് നിര്‍മാണ യൂണിറ്റിന്റെ മാതൃക ഏറെ അഭിനന്ദനാര്‍ഹമാണെന്ന് പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍ എന്നിവര്‍ പറഞ്ഞു. 

Tags:    

Similar News