ദര്‍ഗയ്ക്കു സമീപത്തെ ശിവലിംഗത്തില്‍ ശുദ്ധികലശം നടത്തിയ സംഭവം; കര്‍ണാടകയില്‍ നിരോധനാജ്ഞ ലംഘിച്ച ഹിന്ദുത്വര്‍ക്കെതിരേ കേസില്ല, മുസ് ലിംകള്‍ക്കെതിരേ മാത്രം കേസ്
അലണ്ട്; കര്‍ണാടകയിലെ അലണ്ടില്‍ നിരോധനാജ്ഞ ലംഘിച്ച് 14ാം നൂറ്റാണ്ടിലെ ഹസ്രത്ത് ലാഡില്‍ മഷക് ദര്‍ഗയിലേക്ക് അതിക്രമിച്ച് കയറി ശിവലിംഗമെന്ന് കരുതപ്പെടുന്ന കല്ലില്‍ ശുദ്ധികലശം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഹിന്ദുത്വര്‍ക്കെതിരേ കേസില്ല. അലന്‍ഡിലെ പോലിസ് സൂപ്രണ്ട് ഇഷ പന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പോലിസ് ഇതുവരെ 167 പേരെ കസ്റ്റഡിയിലെടുത്തു.
അതേസമയം ശിവരാത്രി ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരെക്കുറിച്ച് അലണ്ട് തഹസില്‍ ദാര്‍ രണ്ട് റിപോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. അതില്‍ സംഭവവുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരേ പരാമര്‍ശമുണ്ടെങ്കിലും കേസെടുത്തപ്പോള്‍ ഹിന്ദുക്കളെ ഒഴിവാക്കുകയായിരുന്നു. റിപോര്‍ട്ടില്‍ ആരുടെയൊക്കെ പേരാണ് ഉള്ളതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഫെബ്രുവരി 28ന് പോലിസ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിലര്‍ക്കെതിരേ കേസെടുത്തിരുന്നു. അതില്‍ ഉള്‍പ്പെടുത്തപ്പെട്ട എല്ലാവരും മുസ് ലിംകളാണ്.
ശിവരാത്രി ദിവസം ദര്‍ഗയ്ക്കു സമീപത്തെ ശിവലിംഗത്തില്‍ ശുദ്ധികലശം നടത്താനുള്ള പദ്ധതി ബിജെപി ഇട്ടിരുന്നു. തുടര്‍ന്ന് ജില്ലാ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നിട്ടും കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബ, എംഎല്‍എ സുഭാഷ് ഗുത്തേദാര്‍ തുടങ്ങിയവര്‍ നിരോധനാജ്ഞ ലംഘിച്ച് ശുദ്ധികലശത്തില്‍ പങ്കെടുത്തു.
ശിവലിംഗത്തിലെ ശുദ്ധികലശം വലിയ സംഘര്‍ഷത്തിന് കാരണമായി. ഈ സംഭവത്തിലാണ് പോലിസ് മുസ് ലിംകളെ മാത്രം പ്രതിചേര്‍ത്ത് കേസെടുത്തത്.