അറസ്റ്റ് ചെയ്ത പൗരത്വപ്രക്ഷോഭകരെ വിട്ടയക്കുക: പുതുവല്‍സര ദിനത്തില്‍ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ പ്രതിഷേധം

Update: 2020-12-30 02:03 GMT

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ നടന്ന സമരത്തില്‍ വിവിധ പ്രദേശങ്ങളില്‍ അറസ്റ്റിലായ പൗരത്വ പ്രക്ഷോഭകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രതിഷേധം. അതിന്റെ ഭാഗമായി ഭീക കൊറേഗാവ് യുദ്ധവാര്‍ഷക ദിനം കൂടിയായ പുതുവല്‍സര ദിനത്തില്‍ പുരോഗമന യുവജന പ്രസ്ഥാനം കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ പ്രതിഷേധ യോഗം നടത്തും. വൈകീട്ട അഞ്ച്മണിക്കാണ് പ്രതിഷേധപരിപാടി. കള്ളകേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത മുഴുവന്‍ പൗരത്വ സമര പോരാളികളേയും നിരുപാധികം വിട്ടയക്കണമെന്നാണ് ആവശ്യം. പൗരത്വ സമരക്കാരെ അടിച്ചമര്‍ത്തുന്നത് മുസ്‌ലിം ജനതക്കെതിരെയുള്ള പരസ്യമായ യുദ്ധ പ്രഖ്യാപനമെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

പ്രതിഷേധ പരിപാടി എ വാസു ഉദ്ഘാടനം ചെയ്യും.

Tags:    

Similar News