മനാമ: ബഹ്‌റൈന്‍ പ്രവാസിയും യുവ എഴുത്തുകാരനുമായ കാസിം കല്ലായി രചിച്ച 'ഇലാഹുന' എന്ന ആല്‍ബം സി ഡി, കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്‍ സംഘടിപ്പിച്ച മെമ്പേഴ്‌സ് ഡെ പ്രോഗ്രാമില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ജോണി താമരശ്ശേരി, ജ്യോതിഷ് പണിക്കര്‍, മനോജ് മയ്യന്നൂര്‍, സലിം ചിങ്ങപുരം, അഷ്‌റഫ് പുതിയ പാലം, റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുറിഞാലിയോട്, രാജീവ് തുറയൂര്‍, അനില്‍ മടപ്പള്ളി, റംഷാദ് ബാവ, ബേബികുട്ടന്‍, സുബീഷ് മടപ്പള്ളി, മനീഷ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അല്‍ ഇസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഫഹദ് സിച്ഛ് സംഗീതം നല്‍കി ആലപിച്ച ഗാനത്തിന് യഹ്‌യറഹിം പനക്കല്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ചു. പ്രജീഷ് റാം, ജെസാ കാസിം, ലക്ഷ്മിക റാം എന്നിവരാണ് അഭിനേതാക്കള്‍. ഈ ആല്‍ബം ഗാനം അല്‍ ഇസ് ക്രിയേഷന്‍സ് എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാണെന്ന് രചയിതാവ് കൂടിയായ കാസിം കല്ലായി അറിയിച്ചു.