ദോഹ: 2022ലെ ഫിഫ ലോകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന ഖത്തര്‍ പൊതുഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിനു വേണ്ടി ഇക്ട്രിക് ബസുകള്‍ എത്തിച്ചു. പ്രത്യേകം തയാറാക്കിയ ബസുകളില്‍ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും പുതിയതും സുരക്ഷിതവുമായ ബാറ്ററി സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലുള്ള 350 കിലോ വാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ ഓടാനാകും. ഇലക്ടികക് ബസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി മുവാസ്വലാത്ത് ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.