ദോഹ: ഖത്തറിലെ ജനസംഖ്യ 3 ദശലക്ഷം കവിഞ്ഞു. 2022 ഒക്ടോബർ അവസാനത്തോടെ 13.6 ശതമാനം ഉയർന്ന് 3,020,080 ലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (PSA)യാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിലെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളുടെ വിവരങ്ങളും കണക്കുകളിൽ ഉൾപ്പെടുന്നു. അതേസമയം പ്രസ്താവന തയ്യാറാക്കുന്ന സമയത്ത് റസിഡൻസിയുള്ള എന്നാൽ സംസ്ഥാനത്തിന്റെ അതിർത്തിക്ക് പുറത്തുള്ള പൗരന്മാരെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.