ക്വാറന്റൈന്‍ ലംഘിച്ചു; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ കേസ്
തോട്ടുമുക്കം സ്വദേശിയായ ജോണി ഇടശേരിക്കെതിരേയാണ് മുക്കം പോലിസ് കേസെടുത്തത്.
കോഴിക്കോട്: ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്ടെന്‍മെന്റ് സോണിലിറങ്ങിയ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പോലിസ് കേസെടുത്തു. തോട്ടുമുക്കം സ്വദേശിയായ ജോണി ഇടശേരിക്കെതിരേയാണ് മുക്കം പോലിസ് കേസെടുത്തത്.
ക്വാറന്റീന്‍ ലംഘനം ചോദ്യം ചെയ്തപ്പോള്‍ ജോണി ഇടശേരി മര്‍ദ്ദിച്ചതായി ദ്രുതകര്‍മ്മസേനാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് നിരീക്ഷണത്തില്‍ കഴിയുന്ന ജോണി ഇടശേരി തോട്ടുമുക്കത്തിറങ്ങിയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ധിച്ചുവെന്നാണ് ദ്രുതകര്‍മ്മസേന പ്രവര്‍ത്തകരുടെ പരാതി. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ജോണി ഇടശ്ശേരിയോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.