ക്വാറന്റൈനില്‍ പ്രവേശിക്കാതെ ജോലിക്ക് പോയി; സംസ്‌കൃത സര്‍വകലാശാല ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

കഴിഞ്ഞ 31 ന് ബിഹാറില്‍ നിന്നും വിമാനത്തില്‍ എത്തിയ ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാതെ പിറ്റേന്ന് സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി കേന്ദ്രത്തില്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ പോയിരിന്നുവെന്ന് പോലിസ് പറഞ്ഞു

Update: 2020-06-02 11:54 GMT

കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ദേശിച്ചിരിക്കുന്ന ക്വാറന്റൈനില്‍ പ്രവേശിക്കാതെ ബീഹാറില്‍ നിന്നെത്തി സംസ്‌കൃതസര്‍വകലാശാലയില്‍ ജോലിക്കു ജോലിക്കു ജോയിന്‍ ചെയ്യാന്‍ പോയ അങ്കമാലി സ്വദേശിനിക്കെതിരെ പോലിസ് കേസെടുത്തു.കഴിഞ്ഞ 31 ന് ബിഹാറില്‍ നിന്നും വിമാനത്തില്‍ എത്തിയ ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാതെ പിറ്റേന്ന് സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി കേന്ദ്രത്തില്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ പോയിരിന്നുവെന്ന് പോലിസ് പറഞ്ഞു.ഇതു സംബന്ധിച്ച് പോലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ലോക് ഡൗണ്‍ ലംഘിച്ചതിന് എപ്പിഡമിക് ഡിസിസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തതെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ക്വാറന്റൈന്‍ ലംഘനത്തിന് എറണാകുളം റൂറല്‍ ജില്ലയില്‍ ഇതുവരെ പതിനഞ്ചോളം കേസുകള്‍ എടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News