കൊവിഷീല്‍ഡ് രണ്ടാം ഡോസ് ഇടവേള: അപ്പീല്‍ ഹരജി വിധി പറയാന്‍ മാറ്റി
പണം മുടക്കി കൊവീഷീല്‍ഡ് സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസം കഴിയുമ്പോള്‍ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന രീതിയില്‍ കോവിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്
കൊച്ചി: കൊവിഡ് പ്രതിരോധത്തിനുള്ള കൊവീഷീല്‍ഡ് വാക്‌സിന്‍ രണ്ടാം സ്വീകരിക്കുന്നതിനുള്ള ഇടവേള കുറച്ച സിംഗില്‍ബെഞ്ച് വിധി ചോദ്യം ചെയ്തുസമര്‍പ്പിച്ച അപ്പീല്‍ വിധി പറയാനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റി. ശാസ്ത്രീയമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇടവേള 84 ദിവസമായി നിശ്ചയിച്ചത്. ശാസ്ത്രീയമായ പഠന റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേള നിശ്ചയിച്ചത്. വാക്‌സിന്‍ ഇടവേള നിശ്ചയിക്കുന്ന കാര്യത്തില്‍ കോടതി ഇടപെടരുതെന്നു ഇത് സര്‍ക്കാരിന്റെ പോളിസിയുടെ ഭാഗമായുള്ള തീരുമാനമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പണം മുടക്കി കൊവീഷീല്‍ഡ് സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസം കഴിയുമ്പോള്‍ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന രീതിയില്‍ കോവിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു സിംഗിള്‍ ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് കൊവീഷീല്‍ഡ് വാക്‌സിന്‍ 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് നല്‍കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.
വിദേശത്തേക്ക് ജോലിക്കും പഠനത്തിനും പോകുന്നവര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിനു 28 ദിവസത്തെ ഇടവേള നിശ്ചിയിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഈ വാദം അംഗീകരിച്ചാണ് പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസമായി ഇടവേള കുറച്ച് സിംഗിള്‍ ബെ്ഞ്ച് ഉത്തരവിട്ടത്.