
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതി എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിനെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈകോടതി ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിരുന്നു. ചോര്‍ത്തിക്കിട്ടിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് എംഎസ് സൊലൂഷ്യന്‍സ് പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കേസിലെ നാലാം പ്രതി അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.