ചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞു

Update: 2025-01-14 11:22 GMT

കോഴിക്കോട്: എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ക്രിസ്മസ് പരീക്ഷ ചോദ്യക്കടലാസ് ചോര്‍ച്ച കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി.

ഹരജി പരിഗണിച്ച ഹൈക്കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നേരത്തെ ഷുഹൈബ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.അതേ സമയം, താന്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ചോദ്യങ്ങളുടെ പ്രവചനം മാത്രമാണ് നടത്തിയതെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഷുഹൈബിന്റെ വാദം. കേസെടുത്തത് മുതല്‍ ഒളിവിലായിരുന്നു ഷുഹൈബ്.

Tags:    

Similar News