ഗസ ആക്രമണം: ബഹിഷ്‌കരണ കാംപയിന്‍ വന്‍ നഷ്ടമുണ്ടാക്കിയെന്ന് മക്‌ഡൊണാള്‍ഡ്‌സ് മേധാവി

Update: 2024-01-05 11:09 GMT

വാഷിങ്ടണ്‍: ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിനു പിന്നാലെ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള വിപണികളില്‍ വന്‍ നഷ്ടമുണ്ടായെന്ന് സമ്മതിച്ച് മക്‌ഡോണാള്‍ഡ്‌സ് സിഇഒ ക്രിസ് ചെംചിന്‍സ്‌കി. മക്‌ഡൊണാള്‍ഡ്‌സിനെതിരായ വ്യാജ പ്രചാരണമാണ് വ്യാപാരത്തെ ബാധിച്ചതെന്നും ഇതിനു പിന്നാലെയാണ് വന്‍ നഷ്ടമുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തിയത്. നേരത്തേ സ്റ്റാര്‍ബക്‌സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യബ്രാന്‍ഡുകളഉം ബഹിഷ്‌കരണ കാംപയിനില്‍ നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ സൈന്യത്തിന് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ടെന്ന് മക്‌ഡൊണാള്‍ഡ്‌സ് അറിയിച്ചതിന് പിന്നാലെയാണ് കമ്പനിക്കെതരേ ബഹിഷ്‌കരണ കാംപയിന്‍ ശക്തമായത്. അറബ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ലോകത്തെ പല വിപണികളിലും വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇതുമൂലം നഷ്ടമുണ്ടായതായി കമ്പനി സിഇഒ ഇതാദ്യമായാണ് വെളിപ്പെടുത്തുന്നത്. മുസ്‌ലിം രാജ്യങ്ങളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന എല്ലായിടത്തും മക്‌ഡോണാള്‍ഡ്‌സിനെ പ്രതിനിധീകരിക്കുന്നത് അവിടത്തെ പ്രാദേശിക ഉടമകളും ഓപ്പറേറ്റര്‍മാരുമാണ്. അവര്‍ അവരുടെ സമുദായങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ കൊടുക്കുകയും ചെയ്യുന്നുണ്ടെന്നും സിഇഒ പറഞ്ഞു. ഈജിപ്ത്, ജോര്‍ദാന്‍, മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും കാംപയിന്‍ ശക്തമാണ്.

Tags:    

Similar News