കള്ളപ്പണം വെളുപ്പിക്കല്‍: നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് മുന്‍ സിഇഒ രവി നരേന്‍ അറസ്റ്റില്‍

Update: 2022-09-07 01:56 GMT

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റേക് എക്‌സ്‌ചേഞ്ച് മുന്‍ സിഇഒയും എംഡിയുമായ രവി നരേനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തു. തൊഴിലാളികളുടെ ഫോണുകള്‍ ചോര്‍ത്തിയതടക്കം രണ്ട് കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്. അതുമായി ബന്ധപ്പെട്ടാണ് ഇ ഡിയുടെ നടപടി.

1994 ഏപ്രില്‍ 2013 മാര്‍ച്ച് 31 കാലയളവിലാണ് നരേന്‍ സിഇഒയും എംഡിയുമായി പ്രവര്‍ത്തിച്ചത്. പിന്നീട് വൈസ് ചെയര്‍മാനായി നിയമിതനായി. ഏപ്രില്‍ 1 2013 മുതല്‍ 2017 ജൂണ്‍ 1വരെയായിരുന്നു അത്. പിന്നീട് തല്‍സ്ഥാനം രാജിവച്ചു.

എന്‍സ്ഇ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണനെ ഫോണ്‍ചോര്‍ത്തല്‍ കേസില്‍ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ പോലിസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെയെയും ജൂലൈ 19ന് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

പാണ്ഡെയുടെ കമ്പനിയുമായി ബന്ധമുള്ള ഒരു ഏജന്‍സിയാണ് ഫോണുകള്‍ ചോര്‍ത്തിയതെന്ന് ഏജന്‍സി കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പാണ്ഡെയുടെ ഐസെക് സര്‍വീസസ് ആണ് ഫോണ്‍ചോര്‍ത്തിയതെന്നാണ് സിബിഐ കരുതുന്നത്.

Tags:    

Similar News