ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ ഡി കള്ളപ്പണം വെളിപ്പിച്ചുവെന്നാരോപിച്ച് കേസെടുത്തു. 2021-22 കാലത്ത് എക്‌സൈസ് വകുപ്പില്‍ നയപരമായ മാറ്റം വരുത്തിക്കൊണ്ട് അഴിമതി നടത്തിയെന്നാരോപിച്ച് സിബിഐ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ഇ ഡിയുടെ കേസ്.
2021-22 കാലത്ത് ഡല്‍ഹി എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തിയെന്നാണ് ആരോപണം. പുതുതായി നടപ്പാക്കിയ നയം പിന്നീട് പിന്‍വലിച്ചു.
ഇതുമായി ബന്ധപ്പെട്ട് സിസോദിയയുടെ ഓഫിസിലും വസതിയിലും സിബിഐ പരിശോധന നടത്തിയിരുന്നു.
സിസോദിയക്കു പുറമെ 14 പേര്‍ കൂടി കേസില്‍ പ്രതികളാണ്.
സിസോദിയക്കെതിരേയുള്ള നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് എഎപി ആരോപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ബിജെപിയും തിരിച്ചടിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.