കള്ളപ്പണം വെളുപ്പിക്കല്‍: ഛത്തിസ്ഗഢില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു
റായ്പൂര്‍: ഛത്തിസ്ഗഢില്‍ കള്ളപ്പണം വെളുപ്പക്കല്‍ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റായ്പൂര്‍ കോടതിയുടേതാണ് ഉത്തരവ്.
ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്‌നോയ്ക്ക് പുറമെ സുനില്‍ അഗര്‍വാള്‍, ലക്ഷ്മികാന്ത് തിവാരി എന്നിവരെയും ഇ ഡിയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ നവംബര്‍ 10ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
നേരത്തെ സമീറിനെ ഒക്ടോബര്‍ 21വരെ റിമാന്‍ഡ് ചെയ്തിരുന്നു. വീട്ടില്‍നിന്ന് 47 ലക്ഷം രൂപ പണമായി കണ്ടെത്തിയ കേസിലാണ് ഐഎഎസ് ഉദ്യോഗസ്ഥനെ ഇ ഡി അറസ്റ്റ് ചെയ്തത്.
ഇന്ദ്രാമണി ഗ്രൂപ്പിന്റെ സുനില്‍ അഗര്‍വാള്‍, ഇയാളുടെ അമ്മാവന്‍ ലക്ഷ്മി കാന്ത് തിവാരി എന്നിവര്‍ എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സൂര്യകാന്ത് തിവാരിയെന്ന മറ്റൊരു പ്രതി ഒളിവിലാണ്.
കഴിഞ്ഞ മാസം ഇ ഡി റായ്ഗഡ്, റായ്പൂര്‍, ദുര്‍ഗ്, മഹാസമുന്ദ് എന്നിവിടങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്‌ണോയിയുടെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയും ലക്ഷ്മികാന്ത് തിവാരിയുടെ വീട്ടില്‍ നിന്ന് 1.5 കോടി രൂപയും കണ്ടെടുത്തു- അസി. സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ രാമന്‍കാന്ദ് മിശ്ര പറഞ്ഞു.