രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്

Update: 2024-12-03 08:57 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നാളെ സംഭല്‍ സന്ദര്‍ശിക്കും. സംഭല്‍ വെടിവയ്പില്‍ കൊല്ലപ്പെ വരുടെ കുടുംബങ്ങളെ കാണും. നാളെ രാവിലെയാണ് യാത്ര തിരിക്കുക എന്നാണ് സൂചന. നേരത്തെ ലീഗ് എംപിമാര്‍ സംഭലിലേക്ക് പോയിരുന്നു. എന്നാല്‍ അവരെ പോലിസ് അതിര്‍ത്തിയില്‍ തടയുകയായിരുന്നു. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് അനുമതിയുണ്ടോ എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

നൂറ്റാണ്ടുകളായി മുസ്ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന പള്ളിയാണ് ശാഹീ ജാമിഅ് മസ്ജിദ് രാജ്യത്തെ പല മുസ്ലിം ആരാധനാലയങ്ങളുടെയും കാര്യത്തിലെന്ന പോലെ മുസ്ലിം ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം ശാഹീ ജാമിഅ് മസ്ജിദിന്റെ കാര്യത്തിലുമുണ്ടായി.

കാലങ്ങളായി മുസ് ലിങ്ങള്‍ നമസ്‌കരിച്ചു പോരുന്ന ഈ പള്ളിയില്‍ നവംബര്‍ 19 ന് സീനിയര്‍ ഡിവിഷന്‍ കോടതിയുടെ ഉത്തരവുമായി ഉദ്യോഗസ്ഥര്‍ സര്‍വെക്കേത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അന്ന് അവിടെ നിന്നും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഞയറാഴ്ച വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുമായി അധികൃതര്‍ സര്‍വേക്കെത്തിയതോടെ സംഭല്‍ സംഘര്‍ഷ ഭരിതമായി. പോലിസിന്റെ വെടിവെപ്പില്‍ 6 പേരാണ് ഇതു വരെ കൊല്ലപ്പെട്ടത്.

Similar News