കമല്‍നാഥിന്റെ സഹായികളുടെ വീടുകളില്‍ റെയ്ഡ് തുടരുന്നു

കമല്‍നാഥിന്റെ ഓഫസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍ കക്കഡിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കണ്ടെത്തിയ ആഭരണങ്ങളും രേഖകളും പരിശോധിക്കുകയാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Update: 2019-04-08 06:46 GMT

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. കമല്‍നാഥിന്റെ ഓഫസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍ കക്കഡിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കണ്ടെത്തിയ ആഭരണങ്ങളും രേഖകളും പരിശോധിക്കുകയാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം, തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡുകള്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫസര്‍മാരുടെ അനുമതി വാങ്ങണമെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനുമാണ് നിര്‍ദേശം നല്‍കിയത്. പരിശോധന നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിര്‍ദേശം.





Tags:    

Similar News