പ്ലാറ്റ് ഫോം ടിക്കറ്റിലൂടെയും, പരസ്യങ്ങളിലൂടെയും റയില്‍വേ നേടിയത് 370 കോടിയെന്ന് കേന്ദ്രം

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2019-11-29 17:31 GMT

ന്യൂഡല്‍ഹി: 2018-19 കാലയളവില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പനയിലൂടെയും, പ്ലാറ്റ്‌ഫോം പരസ്യങ്ങളില്‍ നിന്നുമായും റെയിവേ സമാഹരിച്ചത് 370 കോടി രൂപയിലധികമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പ്ലാറ്റ് ഫോം ടിക്കറ്റ് ഇനത്തില്‍ 2019-20 (സെപ്റ്റംബര്‍ വരെ ) 78.50 കോടിയും, ഇതേ കാലയളവില്‍ പരസ്യങ്ങള്‍ വഴി 128.40 കോടിയും സമാഹരിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News