എസി ജനറല്‍ കംപാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ

സെക്കന്റ് ക്ലാസ് എസി കോച്ചുകളുടെ രൂപരേഖ ഇതിനകം തന്നെ കപ്പുര്‍ത്തലയിലെ റയില്‍ കോച്ച് ഫാക്ടറി തയ്യാറാക്കി

Update: 2021-03-03 14:54 GMT
ന്യൂഡല്‍ഹി: എയര്‍ കണ്ടീഷന്‍ ചെയ്ത സെക്കന്റ് ക്ലാസ് ജനറല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം അവസാനത്തോടെ ഇത് യാഥാര്‍ഥ്യമാകും. കപ്പുര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലാണ് എസി ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. നേരത്തെ എ.സി 3 ടയര്‍ ഇക്കോണമി ക്ലാസുകള്‍ അവതരിപ്പിച്ച പോലെ, റിസര്‍വേഷന്‍ ഇല്ലാത്ത കംപാര്‍ട്ടുമെന്റുകള്‍ എ.സിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ.


സെക്കന്റ് ക്ലാസ് എസി കോച്ചുകളുടെ രൂപരേഖ ഇതിനകം തന്നെ കപ്പുര്‍ത്തലയിലെ റയില്‍ കോച്ച് ഫാക്ടറി തയ്യാറാക്കി.ഈ വര്‍ഷം അവസാനത്തോടെ പ്രോട്ടോടൈപ്പ് പുറത്തിറക്കും. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കോച്ചിന്റെ നിര്‍മ്മാണ ചിലവ് 2.24 കോടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്.




Tags:    

Similar News