മൂന്ന് മണിക്കൂറിനുള്ളില്‍ വിറ്റ് പോയത് 54,000 ടിക്കറ്റുകളെന്ന് റെയില്‍വേ

Update: 2020-05-11 17:38 GMT

ന്യൂഡല്‍ഹി: ചൊവ്വാഴ്ച മുതല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ, മൂന്ന് മണിക്കൂറിനുള്ളില്‍ വിറ്റുപോയത് 54,000 ടിക്കറ്റുകളെന്ന് ഇന്ത്യന്‍ റെയില്‍വേ. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും സൈറ്റിലേക്കുള്ള ട്രാഫിക് വര്‍ധിച്ചതോടെ പോര്‍ട്ടല്‍ ഹാങ്ങായി. വൈകുന്നേരം 6 മണിയോടെ സേവനങ്ങള്‍ പുനരാരംഭിച്ചു.

നാളെ മുതല്‍ 15 ട്രയിനുകളാണ് റെയില്‍വേ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ പ്രത്യേക നിര്‍ദേങ്ങളും പാലിക്കണം. യാത്രക്കാര്‍ അവര്‍ക്കാവശ്യമായ ഭക്ഷണം കൊണ്ടുവരണമെന്ന് റയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്. പുതപ്പും ബെഡ്ഷീറ്റും കൊണ്ടുവരണം. കൂടാതെ ആരോഗ്യ പരിശോധനക്കായി 90 മിനിറ്റ് മുമ്പെങ്കിലും യാത്രക്കാര്‍ സ്‌റ്റേഷനുകളില്‍ എത്തിച്ചേരണം. രാജധാനിയുടെ അതേ ടിക്കറ്റ് നിരക്കിലാണ് ട്രയിന്‍ ഓടിക്കുന്നത്.

ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റയില്‍വേ ട്രയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റയില്‍വേയും ലോക്ക് ഡൗണിലായി. അതിനു ശേഷം ചില ചരക്കുവാഹനങ്ങള്‍ മാത്രമാണ് പോയിരുന്നത്. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ശ്രമിക് ട്രയിനുകള്‍ വഴി കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഏപ്രില്‍ 12 മുതലാണ് ട്രയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 

Tags:    

Similar News