മഴ ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം

Update: 2025-04-14 15:17 GMT
മഴ ;   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം

കോട്ടയം∙ സംസ്ഥാനത്ത് ഇന്ന്

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ നടവയലിൽ പുഞ്ചക്കുന്ന് ജോബിഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നുവീണു 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു.

ഫാമിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയും തകർന്നു. മരം കടപുഴകി വീണ് തറപ്പേൽ രോഹിണിയുടെ വീട് തകർന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും മഴ ശക്തമാണ്. കോതമംഗലം മാതിരപ്പള്ളിയിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് കുഞ്ഞുകുളം പുത്തുക്കാടൻ അയ്യൂബിന്റെ വീടിന്റെ മേൽക്കൂര തകർന്നു.


Tags:    

Similar News