ശക്തമായ മഴ സാധ്യത കണക്കാക്കി 9ന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ മണ്‍സൂണ്‍ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ ഈ മാസാവസാനം വരെ ചൂടിനു കാര്യമായ കുറവുണ്ടാകില്ല. ഇന്നലെ പകല്‍ പാലക്കാട് രേഖപ്പെടുത്തിയ 39.4 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട്. കനത്ത ചൂട് 3 ദിവസവും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രാത്രികാല താപനില മുന്നറിയിപ്പുണ്ട്. രാത്രിയിലും പുലര്‍ച്ചെയും 30 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില കൂടുതല്‍ ഇടങ്ങളില്‍ രേഖപ്പെടുത്തുന്നു.