രാജസ്ഥാനില്‍ 615 പേര്‍ക്ക് കൊവിഡ്

Update: 2020-07-17 19:40 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ പുതുതായി 615 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് 8.30 വരെയുള്ള കണക്കാണ് ഇത്. ഇതോടെ സംസ്ഥാനത്തെ 27,789 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 8 പേരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് രാജസ്ഥാനില്‍ ഇതുവരെ 546 പേര്‍ മരിച്ചു. സംസ്ഥാനത്ത് 6,617 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

ഇന്ത്യയില്‍ ഇന്ന് മാത്രം 34,956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇത്. ഇന്ന് 687 പേര്‍ മരിക്കുകയും ചെയ്തു. ഇന്നത്തെത്തോടെ ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ 10 ലക്ഷം കടന്നു.

രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ സജീവ രോഗികള്‍ 3,42,473. 6,35.757 പേരുടെ രോഗം ഭേദമായി. മരിച്ചവരുടെ എണ്ണം 25,602. 

Tags:    

Similar News