ലോക്ക് ഡൗണ്‍: ദിനംപ്രതി 30,000 ചപ്പാത്തി സൗജന്യമായി വിതരണം ചെയ്ത് ജൈന സമുദായ സംഘടനകള്‍
ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം രാജ്‌കോട്ടില്‍ 100 ഗ്രൂപ്പുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.
രാജ്‌കോട്ട്: രാജ്‌കോട്ടിലെ ജൈന സമുദായസംഘടനകള്‍ക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. തങ്ങള്‍ക്കു ചുറ്റും ഒരാള്‍ പോലും വിശന്ന വയറുമായി ഉറങ്ങാന്‍ കിടക്കരുത്. രാജ്‌കോട്ടിലെ അര്‍ഹം യുവ സേവ ഗ്രൂപ്പ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആ തീരുമാനം എടുക്കുക മാത്രമല്ല, നടപ്പാക്കുകയും ചെയ്തു. ദിനംപ്രതി അവര്‍ 30000 ചപ്പാത്തിയാണ് വിതരണത്തിന് തയ്യാറാക്കുന്നത്. വീടുകളിലേക്ക് മാത്രമല്ല, അവരത് സമൂഹ അടുക്കളയിലേക്കും അയയ്ക്കും.
ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തും അവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. എല്ലാവരും മാസ്‌ക്കുകള്‍ ധരിക്കുന്നു. സാമൂഹ്യഅകലം പാലിക്കുന്നു.
''ഞങ്ങള്‍ ഇതുവരെ നാല് ലക്ഷം റൊട്ടി തയ്യാറാക്കിക്കഴിഞ്ഞു. ലോക്ക് ഡൗണ്‍ പിന്‍വലിക്കും വരെ ഇത് തുടരും''- സേവ ഗ്രൂപ്പിന്റെ വളണ്ടിയറായ അപ് ലേഷ് മോദി പറയുന്നു.
മെഷീനുകളുടെ സഹായത്താലാണ് ചപ്പാത്തി ഉണ്ടാക്കുന്നത്. ഒരു മെഷീനില്‍ 4000 ചപ്പാത്തി വരെ ഉണ്ടാക്കാം.
നിലവില്‍ നാല് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് ഏകദേശം 36000 റൊട്ടിയാണ് ഉണ്ടാക്കുന്നത്. പിന്നീടത് പാക്കറ്റുകളാക്കുന്നു.
ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം രാജ്‌കോട്ടില്‍ 100 ഗ്രൂപ്പുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.
ഗുജറാത്തില്‍ ഇതുവരെ 146 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് സൂറത്തില്‍ 2 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4421 ആണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. അതില്‍ 114 പേര്‍ മരിച്ചു, 325 പേര്‍ക്ക് സുഖപ്പെട്ടു.