രാജ്‌കോട്ട്: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ് രിവാളിനെതിരേ ഗുജറാത്തിലെ രാജ് കോട്ടില്‍ കുപ്പിയേറ്. അടുത്ത മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ അരവിന്ദ് കെജ് രിവാള്‍ നിരവധി തവണ സന്ദര്‍ശനം നടത്തുകയും അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
രാജ്‌കോട്ടിലെ റാലിയില്‍ പങ്കെടക്കുന്നതിനിടെയാണ് കുപ്പിയേറുണ്ടായത്. ഗാര്‍ബ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ രാജ്‌കോട്ടില്‍ എത്തിയപ്പോഴാണ് അജ്ഞാതര്‍ വെള്ളക്കുപ്പി എറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അക്രമിയെ കണ്ടെത്തിയിട്ടില്ല.
പരാതിയൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
രാജ്‌കോട്ടിലെ ഒരു ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കെജ്‌രിവാള്‍. സംഭവവുമായി ബന്ധപ്പെട്ട് എഎപി നേതാക്കള്‍ ഇതുവരെ പരാതികളൊന്നും നല്‍കിയിട്ടില്ല. പൊതുപ്രസ്താവനകളും പുറപ്പെടിവിച്ചിട്ടില്ല. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനാണ് അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്.