കളിക്കുന്നതിനിടെ റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു

Update: 2024-10-11 11:05 GMT

തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.കളിക്കുന്നതിനിടെ റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


Tags:    

Similar News