അറിയുമോ റംബൂട്ടാന്റെ ഈ ഗുണങ്ങളെക്കുറിച്ച്

ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. മറ്റേതൊരു പഴവര്‍ഗത്തേക്കാളും കോപ്പര്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍.

Update: 2019-01-03 09:52 GMT
പഴവിപണിയിലെ താരമായ റംബൂട്ടാന്റെ സവിശേഷതകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. പ്രോട്ടീന്റെ കലവറയാണ് റംബൂട്ടാന്‍. വൈറ്റമിന്‍ സിയാണ് കൂടുതലായുമുള്ളത്. നൂറു ഗ്രാം റംബൂട്ടാനില്‍ 40 മില്ലി ഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. റംബൂട്ടാന്‍ സ്ഥിരമായി കഴിച്ചാല്‍ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. മറ്റേതൊരു പഴവര്‍ഗത്തേക്കാളും കോപ്പര്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചില്‍ തടയാനും റംബൂട്ടാന്‍ കഴിക്കുന്നത് പ്രയോജനം ചെയ്യും.

മലേഷ്യ, ശ്രീലങ്ക, ഇന്തോനീസ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വളര്‍ന്നിരുന്ന റംബൂട്ടാന്‍ ഇന്ന് കേരളത്തിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മലേഷ്യയുടെ പഴവര്‍ഗമെന്നാണ് റംബൂട്ടാന്‍ അറിയപ്പെടുന്നത്. കേരളത്തില്‍ വിളയുന്ന റംബൂട്ടാന്‍ പഴങ്ങള്‍ കടല്‍ കടന്ന് ഗള്‍ഫുനാടുകളിലേക്ക് പറക്കുകയാണിപ്പോള്‍. ചുവപ്പും ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള പഴങ്ങളുണ്ട്. ചുവപ്പിനാണ് ആവശ്യക്കാരേറെ. മറ്റു കൃഷികളൊക്കെ തിരിച്ചടി നേരിടുമ്പോള്‍ റംബൂട്ടാന്‍കൃഷി കര്‍ഷകര്‍ക്കു ലാഭകരമാണ്.

റബര്‍ തോട്ടങ്ങള്‍ക്കിടയിലും റബര്‍ വെട്ടിമാറ്റിയും ഇപ്പോള്‍ റംബൂട്ടാന്‍ കൃഷി ചെയ്യുകയാണു കര്‍ഷകര്‍. ഈ കൃഷിക്ക് ചെലവ് കുറവും വരുമാനം കൂടുതലുമാണ്. പരിചരണങ്ങളും വളപ്രയോഗവുമൊന്നുമില്ലാതെ നല്ല റംബൂട്ടാന്‍ പഴങ്ങള്‍ ലഭിക്കും. വിദേശയിനം പഴമാണെങ്കിലും ഇവിടുത്തെ കാലാവസ്ഥയിലും റംബൂട്ടാന്‍ നല്ല വിളവുനല്‍കുന്നുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് റംബൂട്ടാന്‍ മരം പൂക്കുന്നത്. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കായ്കള്‍ പഴുക്കും. കാലാവസ്ഥാ മാറ്റമനുസരിച്ച് ഇതില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. പഴുത്ത അമ്പതു കായ്കളുണ്ടെങ്കില്‍ ഒരു കിലോയാവും. വിപണിയില്‍ മിക്കച്ച വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്കിടയില്‍ റംബൂട്ടാന് പ്രിയമേറുകയാണ്.



Tags:    

Similar News