ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവച്ചു. ഐടി ആക്റ്റ് 2000 പ്രകാരമാണ് നടപടി. തനിക്ക് ലഭിച്ച നോട്ടിസ് റാണ അയൂബ് തന്നെയാണ് പങ്കുവച്ചത്.
'ഹലോ, ട്വിറ്റര്‍ എന്താണ് ഇത്'- റാണ അയൂബ് ട്വീറ്റ് ചെയ്തു.
'ഇന്ത്യയുടെ പ്രാദേശിക നിയമങ്ങള്‍ അനുസരിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 പ്രകാരം ഞങ്ങള്‍ താങ്കളുടെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഉള്ളടക്കം മറ്റുളള പ്രദേശങ്ങളില്‍ ലഭ്യമാണ്.'- എന്നാണ് ട്വിറ്റര്‍ നല്‍കിയ നോട്ടിസില്‍ ഉള്ളത്.