വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം: ബിജെപി എംഎല്‍എക്കെതിരെ കേസ്

Update: 2021-02-05 08:57 GMT

ഉദയ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത പരാതിയില്‍ രാജസ്ഥാനിലെ ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. ഗോഗുണ്ട എംഎല്‍എ പ്രതാപ് ലാല്‍ ഭീലിനെതിരെയാണ് (52) സുഖര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശില്‍ നിന്നുള്ള 35കാരിയാണ് പരാതിക്കാരി. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി എംഎല്‍എ നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. എംഎല്‍എയും യുവതിയും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. വര്‍ഷങ്ങളായി ഇവര്‍ പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ മെഡിക്കല്‍ പരിശോധന നടത്തിയതായും മൊഴി രേഖപ്പെടുത്തിയെന്നും എസ്പി ഉദയ്പൂര്‍ രാജീവ് പച്ചര്‍ പറഞ്ഞു.




Tags:    

Similar News