പൊതു പണിമുടക്ക് ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും;ഞായറാഴ്ച തുറക്കില്ലെന്നും റേഷന്‍ വ്യാപാരികള്‍
മന്ത്രി ആവശ്യപ്പെട്ടതു പോലെ ഞായറാഴ്ച കടകള്‍ തുറക്കാന്‍ തയാറല്ലെന്നും റേഷന്‍ വ്യാപാരികള്‍ അറിയിച്ചു
മാസാവസാനമായതു കൊണ്ടു കൂടുതല്‍ ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങാന്‍ കടകളില്‍ വരുന്നതിനാല്‍ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കാന്‍ സ്വതന്ത്ര സംഘടനകളായ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും തീരുമാനിച്ചു.രണ്ടു ദിവസത്തെ പണിമുടക്ക് കാരണം അതിനു മുന്‍പുള്ള ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി ആര്‍ അനില്‍ പ്രസ്താവന ഇറക്കിയെങ്കിലും ഇതു സംബന്ധിച്ച് പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം അതാവശ്യ സന്ദര്‍ഭങ്ങളിലും ഉത്സവങ്ങളോ വിശേഷാല്‍ ദിവസങ്ങളോ അടുത്ത ദിവസങ്ങളില്‍ വരുന്ന സാഹചര്യത്തിലും ആണ് ഞായറാഴ്ച പോലുള്ള പൊതു അവധിദിനങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കാവുന്നത്. പണിമുടക്ക് വരുന്നതിന്റെ പേരില്‍ ഞായാറാഴ്ച കടകള്‍ തുറക്കുന്നത് ഈ ഓര്‍ഡര്‍ പ്രകാരം അനുവദനീയമാണോ എന്നത് തര്‍ക്കവിഷയമായിരിക്കുകയാണ്.