'പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം'; സിബിസിഐ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

Update: 2024-04-04 09:25 GMT

ന്യൂഡല്‍ഹി: പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് സിബിസിഐ നിര്‍ദ്ദേശം നല്‍കി. എല്ലാ സ്‌കൂളുകളിലും സര്‍വമത പ്രാര്‍ത്ഥന മുറി സജ്ജമാക്കണം. മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ കൃസ്ത്യൻ ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത്.  സ്വാതന്ത്ര്യ സമര സേനാനികള്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. സ്‌കൂളുകള്‍ക്ക് സുരക്ഷ കൂട്ടാനും നിര്‍ദ്ദേശമുണ്ട്. സിബിസിഐ വാര്‍ഷിക ജനറല്‍ ബോഡിയിലെടുത്ത തീരുമാനമാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

Tags:    

Similar News