കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; ബ്രിട്ടനില്‍ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ നിലവില്‍ വന്നു
ലണ്ടന്‍: 20,572 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,192,013 ആയി വര്‍ധിച്ചു.
ഇന്നലെ മാത്രം 156 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്, ഇതോടെ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 49,044 ആയി വര്‍ധിച്ചു. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന രണ്ടാം ഘട്ട ലോക്ഡൗണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഇത് രണ്ടാം തവണയാണ്.
ഒരു രോഗിയെ ഒരു നഴ്‌സ് പരിചരിക്കുന്ന രീതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ ഒരു നഴ്‌സിനു കീഴില്‍ രണ്ട് രോഗികളുണ്ടായിരിക്കും. ആവശ്യത്തിന് നഴ്‌സുമാരെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
നിലവില്‍ രാജ്യത്ത് 11,514 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. അതില്‍ 986 പേര്‍ ഐസിയുവില്‍ വെന്‍ന്റിലേറ്ററിലാണ്.
കൊവിഡ് രോഗബാധ നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പ്രശ്‌നത്തിലാവുമന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
ബ്രിട്ടനിലെ കൊവിഡ് റിപ്രൊഡക്ഷന്‍ നമ്പര്‍(ആര്‍- നമ്പര്‍) നിലവില്‍ 1.1 നും 1.3നും ഇടയിലാണ്. ആര്‍-നമ്പര്‍ 1നു മുകളിലാണ് രോഗവ്യാപനതീവ്രത അതി രൂക്ഷമാണെന്നാണ് അര്‍ത്ഥം.