യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്; ഇന്ത്യന്‍, സൗദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറും ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സൗദി അറേബ്യയോട് അഭ്യര്‍ത്ഥിച്ചതായും വിദേശ കാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.