സിദ്ദീഖ് കാപ്പന്റെ മോചനം: രാജ്യസഭയില്‍ ശബ്ദമുയര്‍ത്തി പി വി അബ്ദുല്‍ വഹാബ്
ന്യൂഡല്‍ഹി: ഹാഥ്‌റാസിലേക്കു പോകുന്ന വഴി യുപി പോലീസ് അന്യായമായി രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത സിദ്ദീഖ് കാപ്പന്റെ മോചനത്തില്‍ ഇടപെടണമെന്ന് പി വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഹാഥ്‌റസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്തു കൊന്ന ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ 5നാണ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി പ്രസ് ക്ലബ് സെക്രട്ടറിയായ സിദ്ദീഖ് കാപ്പന് ഇതുവരെ കോടതി ജാമ്യം അനുവദിച്ചിട്ടില്ല.