ബഹ്‌റയ്‌നില്‍ താമസാനുമതി രേഖ സ്റ്റാംപ് പതിപ്പിക്കല്‍ സേവനം പോസ്റ്റ് ഓഫിസ് വഴിയും

Update: 2021-09-27 00:59 GMT

മനാമ: ബഹ്‌റയ്‌നില്‍ താമസാനുമതി രേഖ സ്റ്റാംപ് പതിപ്പിക്കല്‍ സേവനം ഇനി മുതല്‍ പോസ്റ്റ് ഓഫിസിലൂടെയും. നിലവില്‍ എന്‍.പി.ആര്‍ കേന്ദ്രങ്ങളിലും ബഹ്‌റയ്‌നില്‍നിന്നു യാത്ര പോകുന്ന സന്ദര്‍ഭത്തില്‍ കോസ്‌വെയില്‍നിന്നും എയര്‍പോര്‍ട്ടില്‍നിന്നും സ്റ്റിക്കര്‍ പതിക്കുന്നുണ്ട്. ഈ സേവനങ്ങള്‍ തുടരുന്നതോടൊപ്പം ബഹ്‌റയ്ന്‍ പോസ്റ്റുമായി സഹകരിച്ച് സേവനം വിപുലമാക്കും. ദിവസങ്ങള്‍ക്കുളളില്‍ ബഹ്‌റയ്‌നിലെ വിവിധ പോസ്റ്റ് ഓഫിസുകളില്‍ ഈ സേവനം തുടങ്ങും.


ടെലികോം - ഗതാഗത മന്ത്രാലയത്തിന് കീഴിലെ ബഹ്‌റയ്ന്‍ പോസ്റ്റും നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്റ്് അഫയേഴ്‌സും കരാര്‍ ഒപ്പുവെച്ചു.ഓണ്‍ലൈനായി വിസ പുതുക്കിയവര്‍ക്ക് വിസ പേജ് പാസ്‌പോര്‍ട്ടിലേക്ക് പതിക്കുക എന്‍.പി.ആര്‍.എ സേവന കേന്ദ്രങ്ങള്‍ വഴിയാണ് ചെയ്തിരുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അതോറിറ്റിയുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെഡിഡന്റ്‌സ് അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് അഹ്മദ് ബിന്‍ ഈസ അല്‍ഖലീഫ പറഞ്ഞു.




Tags:    

Similar News