ബഹ്‌റയ്‌നിലെ മനാമയില്‍ മലയാളി മര്‍ദ്ദനമേറ്റ് മരിച്ചു

Update: 2024-01-26 03:23 GMT

കോഴിക്കോട്: ബഹ്‌റയ്‌നിലെ മനാമയില്‍ മലയാളി മര്‍ദ്ദനമേറ്റ് മരിച്ചു. കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീര്‍ (57) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയയാള്‍ പണം നല്‍കാതെ പോവാന്‍ ശ്രമിച്ചത് തടഞ്ഞതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വര്‍ഷമായി റിഫയിലെ ഹാജിയാത്തില്‍ കോള്‍ഡ് സ്‌റ്റോര്‍ നടത്തി വരികയായിരുന്നു ബഷീര്‍. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല. മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Similar News