റിയാദ്: ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിന് കീഴില്‍ ഹജ്ജിനെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ, കാര്യാവട്ടം സ്വദേശി അബ്ദുല്‍ ജലീല്‍ (63) മക്കയില്‍ നിര്യാതനായി. ഹജ്ജ് നിര്‍വഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് കഴിയുന്നതിനിടെയാണ് അന്ത്യം. കക്കാട്ടില്‍ കുഞ്ഞാലന്‍കുട്ടി മാസ്റ്ററാണ് പിതാവ്. പെരിന്തല്‍മണ്ണയിലെ അല്‍ ജാമിഅ ഹജ്ജ് ഗ്രൂപ്പിലാണ് ഹജ്ജിനെത്തിയത്. മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്.
മുമ്പ് പ്രവാസിയായിരുന്ന അദ്ദേഹം മസ്ക്കറ്റിലെ ഗള്‍ഫാര്‍ കമ്പനിയില്‍ സീനിയര്‍ ക്വാളിറ്റി മാനേജരായിരുന്നു. ഭാര്യ: സുമയ്യ മാട്ടുമ്മത്തൊടി, മക്കള്‍: ആസിഫ് ജലീല്‍ (അബൂദാബി), നസീഫ് ജലീല്‍ (ലണ്ടന്‍), ജാസിം ജലീല്‍ (എംബിബിഎസ് വിദ്യാര്‍ഥി, ഉസ്ബക്കിസ്ഥാന്). മരുമക്കള്‍: റുഷ്ദ പാറശ്ശേരി (തുറക്കല്‍), ഷാമില ചാത്തിന്ചിറക്കല് (പുത്തനത്താണി). സഹോദരങ്ങള്‍: മുഹമ്മദ് അന്‍സാരി (മസ്ക്കറ്റ്), അസ്മത്തുല്ല (റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍). നിയമനടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കും.