വിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണം; പാസിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി
മക്ക: ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പാസ് ഏര്‍പ്പെടുത്തി. പ്രത്യേക പെര്‍മിറ്റില്ലാത്തവരെ ചെക്ക് പോസ്റ്റില്‍ വച്ചുതന്നെ തിരിച്ചയക്കും.
ജോലിയുമായി ബന്ധപ്പെട്ട് മക്കയില്‍ പ്രവേശിക്കേണ്ടവര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ പെര്‍മിറ്റ് നല്‍കും. മക്കയിലേക്ക് പ്രവേശിക്കാന്‍ മക്ക ജവാസാത്ത് നല്‍കുന്ന ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് ആവശ്യമാണ്.
പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ജവാസാത്ത് സ്വീകരിച്ചുതുടങ്ങി.
വിദേശതൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് നല്‍കുന്നത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അബ്‌സിര്‍ ഇന്‍ഡിവിഡ്വല്‍സ് വഴി പെര്‍മിറ്റ് ലഭിക്കും. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മുഖിം പോര്‍ട്ടല്‍ വഴിയും പെര്‍മിറ്റ് ലഭിക്കും.