പ്രവാസികളുടെ തിരിച്ചുവരവ് ഘട്ടംഘട്ടമായി; യാത്രയ്ക്കും ക്വാറന്റീനുമുളള ചെലവ് സ്വയം വഹിക്കണമെന്ന് കേന്ദ്രം

Update: 2020-05-04 14:57 GMT

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ ഘട്ടംഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ കപ്പലിലോ വിമാനത്തിലോ ആയിരിക്കും എല്ലാവരെയും തിരിച്ചെത്തിക്കുക. തിരിച്ചുവരുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് തിരിച്ചെത്തേണ്ടവരുടെ ലിസ്റ്റ് ഇന്ത്യന്‍ എംബസിയും ഹൈക്കമ്മീഷണറുമാണ് തയ്യാറാക്കുന്നത്. മെയ് 7 മുതലാണ് പ്രവാസികളെ തിരികെയെത്തിക്കുന്നത്. ചെലവുകളെല്ലാം സ്വയം വഹിക്കണം.

വിമാനത്തില്‍ കയറുന്നതിനു മുമ്പ് ആരോഗ്യപരിശോധന നടത്തണം. കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ തിരിച്ചുവരാന്‍ അനുവദിക്കൂ. യാത്രാ സമയത്ത് ആരോഗ്യമന്ത്രാലയത്തിന്റെയും വ്യോമമന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണം.

വന്നതിനു ശേഷം ആരോഗ്യസേതു ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തിരിച്ചുവരുന്നവരെ സ്‌ക്രീന്‍ ചെയ്ത് 14 ദിവസത്തേക്ക് ആശുപത്രിയിലോ ക്വാറന്റീന്‍ സെന്ററിലോ കഴിയേണ്ടിവരും.

സംസ്ഥാന സര്‍ക്കാരാണ് ക്വാറന്റീന്‍ ചുമതലകള്‍ വഹിക്കേണ്ടത്. ചികില്‍സ, ടെസ്റ്റിങ് എന്നിവയും നടത്തണം. അതിനുള്ള പണം പ്രവാസികളില്‍ നിന്ന് ഈടാക്കാമെന്നാണ് നിര്‍ദേശം. 

Tags:    

Similar News