പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ: സിപിഎമ്മിനോട് ആദായനികുതി വകുപ്പ്
തൃശ്ശൂര്‍ : തൃശ്ശൂരില്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന തുടരുന്നു. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പ് സിപിഎമ്മിന് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് ഇന്നലെ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്.