കൂടുതല്‍ തുകയുടെ പണമിടപാട് നടത്തുന്നവര്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാവും

Update: 2022-07-13 04:15 GMT

ന്യൂഡല്‍ഹി: ഒരു പ്രത്യേക പരിധിക്കുമുകളില്‍ ബാങ്ക് അക്കൗണ്ട് വഴി പണമിടപാട് നടത്തുന്നവര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചേക്കാം. അവര്‍ വിശദീകരണവും നല്‍കേണ്ടിവരും. ബാങ്ക് നിക്ഷേപം, മ്യൂച്ചല്‍ ഫണ്ട്, വസ്തുകച്ചവടം, ഷെയര്‍ വില്‍പന ഇതിനൊക്കെ പുതിയ ഉത്തരവ് ബാധകമാണ്. പരിധി വിട്ട് പണമിടപാട് നടത്തുകയാണെങ്കില്‍ ആദായനികുതി വകുപ്പിനെ അറിയിക്കണം. അത് ചെയ്തില്ലെങ്കില്‍ നോട്ടിസ് ലഭിക്കും.

ഉയര്‍ന്ന തുക കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ വകുപ്പ് അത്തരം ഏജന്‍സികളും സ്ഥാപനങ്ങളുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

സ്വമേധയാ വകുപ്പിനെ അറിയിച്ച് നോട്ടിസ് ഒഴിവാക്കാനാണ് നിര്‍ദേശം. അറിയിച്ചില്ലെങ്കില്‍ പാന്‍ നമ്പറുമായി ബന്ധപ്പെടുത്തിയ അക്കൗണ്ടിന്റെ ഉടമയുടെ മൊബൈലിലേക്ക് എസ്എംഎസ് അയക്കും.

ആദായ നികുതി വകുപ്പ് അനുവദിക്കുന്ന പണമിടപാട് പരിധി ഇങ്ങനെ:

സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം രൂപവരെ അനുമതിയുണ്ട്. കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം.

10 ലക്ഷം രൂപവരെയുള്ള ബാങ്കുകളിലെ സ്ഥിരനിക്ഷേപം. സ്ഥിരനിക്ഷേപം വ്യത്യസ്ത തുകകളായി പിരിച്ചിടുകയാണെങ്കില്‍ പരിധി വിട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ 61എ പൂരിപ്പിച്ചുനല്‍കണം.

ഒരു ലക്ഷം രൂപക്കു മുകളിലുള്ള ക്രഡിറ്റ് കാര്‍ഡ് ബില്ല് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാവും. വര്‍ഷത്തില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10 ലക്ഷം രൂപക്കു മുകളില്‍ സെറ്റില്‍മെന്റ് നടത്തിയാലും നോട്ടിസ് ലഭിക്കും.

വസ്തുവില്‍പ്പനയിലൂടെ ലഭിക്കാവുന്ന പണത്തിന്റെ പരിധി 30 ലക്ഷം രൂപ. മ്യൂച്ചല്‍ ഫണ്ട്, ഡിബഞ്ചറുകള്‍, ബോണ്ടുകള്‍, സ്‌റ്റോക്കുകള്‍ എന്നിവ വഴി 10 ലക്ഷം, വിദേശനാണയ വില്‍പ്പന വഴി 10 ലക്ഷം.

Tags:    

Similar News