ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് ജില്ലാകലക്ടര്‍മാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി

അടിയന്തര സാഹചര്യം നേരിടുന്നതിന് ബോട്ടുകള്‍ സജ്ജമാക്കാന്‍ നടപടി സ്വീകരിക്കണം

Update: 2022-08-01 11:35 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാകലക്ടര്‍മാരുമായും റവന്യൂ ദുരന്തനിവാരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും റവന്യൂ മന്ത്രി കെ രാജന്‍ കൂടിക്കാഴ്ച നടത്തി.

യോഗത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനും എല്ലാ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു.

വിവിധ ഡാമുകളുടെ ജല നിരപ്പ് സംബന്ധിച്ച് അവലോകനം നടത്തി. വെളളപ്പൊക്ക സാധ്യതയുളള ജില്ലകളില്‍എന്‍ഡിആറിന്റെ സേവനം ലഭ്യമാക്കുന്നതിനും പത്തനംതിട്ട ജില്ലയില്‍ ശബരിമലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്എന്‍ഡിആറിന്റെ അധിക ടീമിനെ സജ്ജമാക്കി നിര്‍ത്തുന്നതിനും തീരുമാനിച്ചു.

അടിയന്തര സാഹചര്യം നേരിടുന്നതിന് ബോട്ടുകള്‍ സജ്ജമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനും റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കി. 

Tags:    

Similar News