യുക്രെയ്‌നില്‍ കുടുങ്ങിയ കോതമംഗലം സ്വദേശികളുടെ വീടുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

Update: 2022-03-03 12:52 GMT

കോതമംഗലം; യുദ്ധം മൂലം യുക്രെയ്‌നില്‍ കുടുങ്ങിയ കോതമംഗലം സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. കോതമംഗലം താലൂക്ക് പരിധിയിലുള്ള 17 വിദ്യാര്‍ത്ഥികളുടെ വീടുകളാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്.

വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയ സംഘം രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.അനില്‍ കുമാര്‍, ജയ്‌സണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായാണ് വീടുകള്‍ സന്ദര്‍ശിച്ചത്.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

Tags:    

Similar News