രാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2022-05-20 17:48 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കുരങ്ങുപനി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതിഗതികള്‍ സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ഐസിഎംആറിനും ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിനും കേന്ദ്രം നിര്‍ദേശം നല്‍കി.

വിദേശരാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തരനടപടി. സ്ഥിരയാത്രക്കാരുടെ സാംപിളുകള്‍ പൂനെയിലെ വൈറോളജി കേന്ദ്രത്തിലേക്ക് അയയ്ക്കാനും നിര്‍ദേശിച്ചു.

കുരുങ്ങുപനിയോട് സാമ്യമുള്ള ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാനും നിര്‍ദേശിച്ചു.

കുരങ്ങുപനി വ്യാപനത്തെക്കുറിച്ച് വിലയിരുത്താന്‍ ലോകാരോഗ്യസംഘടന ഒരു അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

ബ്രിട്ടന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ഇറ്റലി, യുഎസ്, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. 

Tags:    

Similar News