കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം; ബാധ്യത സംസ്ഥാനങ്ങള്‍ക്ക്
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇതുവരെ നടന്ന മരണങ്ങള്‍ക്കു നടക്കാനിരിക്കുന്ന മരണങ്ങള്‍ നഷ്ടപരിഹാരം ലഭിക്കും.
എന്നാല്‍ അതിനാവശ്യമായ പണം സംസ്ഥാനങ്ങളാണ് കണ്ടെത്തേണ്ടത്. സംസ്ഥാനങ്ങള്‍ അവരുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കണ്ടെത്തി ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിക്കണം. അവര്‍ അത് വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ സുപിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ജനുവരി 2020 മുതല്‍ രാജ്യത്ത് 4.45 ലക്ഷം കോടി കൊവിഡ് രോഗികളാണ് മരിച്ചിട്ടുള്ളത്.
കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കു പുറമെ അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ചവര്‍ക്കും സഹായം ലഭിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പ്രത്യേക മാതൃകയിലുള്ള അപേക്ഷ ഓരോ കുടുംബവും നല്‍കണം. കൂടാതെ മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ക്ലയിം, പരിശോധന, വിതരണം എന്നിവ ജില്ലാ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയുടെ ചുമതലയാണ്.
ക്ലയിം 30 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണം. ആധാര്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിതരണം.
പരാതി പരിഹാരത്തിനായി അഡി. ജില്ലാ കലക്ടര്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യം, ജില്ലയിലെ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കും.