കട കുത്തിത്തുറന്ന് 60,000 രൂപ കവര്‍ന്നു

ജീവനക്കാരന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്തനിലയില്‍ കാണുന്നത്.

Update: 2020-10-06 03:53 GMT

വടകര : കേരള കൊയര്‍ തിയേറ്ററിന് സമീപം പെയിന്റ് കട കുത്തിത്തുറന്ന് 60,000 രൂപ കവര്‍ന്നു. റോയല്‍ ഹാര്‍ഡ്വേഴ്സ് ആന്‍ഡ് പെയിന്റ്‌സിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന് സൂക്ഷിച്ച പണം എടുത്തുവെന്നാണ് പരാതി. സി.സി.ടി.വി. ക്യാമറയുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല.


കണ്ടെയിന്‍മെന്റ് സോണായതിനാല്‍ സ്ഥാപനം തുറക്കാറില്ല. മുന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സാധനങ്ങള്‍ എടുത്തുനല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്തനിലയില്‍ കാണുന്നത്. സിഐ. പി.എസ്.ഹരീഷ്, ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്തിട്ടുണ്ട്.




Tags:    

Similar News